---
title: "തലശ്ശേരി ഇരട്ടക്കൊല ; ഒന്നാം പ്രതിയുടെ ജാമ്യ ഹരജി വീണ്ടും തള്ളി"
english_title: "Thalassery double murder; Bail plea of ​​1st accused again rejected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107320/Thalassery double murder; Bail plea of ​​1st accused again rejected"
published_at: "2023-04-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d895cef1dd_IMG-20230405-WA0023.jpg"
keywords: []
---

# തലശ്ശേരി ഇരട്ടക്കൊല ; ഒന്നാം പ്രതിയുടെ ജാമ്യ ഹരജി വീണ്ടും തള്ളി

> **Lead Summary:** തലശ്ശേരി: ലഹരി മാഫിയ സംഘം നടത്തിയ ഇരട്ടക്കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ ഹരജി ജില്ലാ കോടതി വീണ്ടും തള്ളി. നെട്ടൂർ ചിറക്കക്കാവിനടുത്ത വെള്ളാടത്ത് മീത്തൽ ഹൌസിൽ സുരേഷ് ബാബു എന്ന പാറായി ബാബു സമർപ്പിച്ച ജാമ്യ ഹരജിയാണ് പ്രതിഭാഗം അഭിഭാഷകൻ വസന്ത റാമിൻ്റെയും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.കെ. വിശ്വൻ്റെയും വാദ-പ്രതിവാദങ്ങൾ നിരീക്ഷിച്ച ശേഷം കോടതി തള്ളിയത് .

## Article Content

തലശ്ശേരി: ലഹരി മാഫിയ സംഘം നടത്തിയ ഇരട്ടക്കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ ഹരജി ജില്ലാ കോടതി വീണ്ടും തള്ളി. നെട്ടൂർ ചിറക്കക്കാവിനടുത്ത വെള്ളാടത്ത് മീത്തൽ ഹൌസിൽ സുരേഷ് ബാബു എന്ന പാറായി ബാബു സമർപ്പിച്ച ജാമ്യ ഹരജിയാണ് പ്രതിഭാഗം അഭിഭാഷകൻ വസന്ത റാമിൻ്റെയും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.കെ. വിശ്വൻ്റെയും വാദ-പ്രതിവാദങ്ങൾ നിരീക്ഷിച്ച ശേഷം കോടതി തള്ളിയത് .

അറസ്റ്റിലും റിമാൻറിലുമുള്ള ഇയാളുടെ കൂട്ടുപ്രതികളായ വടക്കുമ്പാട്ടെ അരുൺകുമാർ, പിണറായി പടന്നക്കരയിലെ സുജിത് കുമാർ എന്നിവർക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്.

2022 നവമ്പർ 23 ന് വൈകിട്ട് ദേശീയപാതയിൽ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ വച്ച് നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ.ഖാലിദ് ( 52 ) സഹോദരീ ഭർത്താവും സി.പി എം.നെട്ടൂർ ബ്രാഞ്ച് അംഗവുമായ പി.ഷെമീർ (40) എന്നിവരെ കുത്തിക്കൊന്ന കേസിൽ ബാബു, സുജിത് കുമാർ, അരുൺകുമാർ, ഉൾപെടെ 7 പ്രതികളാണുള്ളത്-

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107320/Thalassery double murder; Bail plea of ​​1st accused again rejected)